കുവൈറ്റ് സിറ്റി: സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റിന്റെ (എസ്.എം.സി.എ) 2025-26 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭരണസമിതി അധികാരമേറ്റു.
ബൈജു ജോസഫ് പുത്തന്‍ചിറ (ജനറല്‍ കണ്‍വീനര്‍), സന്തോഷ് ചാക്കോ ഓഡേറ്റില്‍ (സെക്രട്ടറി), അനീഷ് ഫിലിപ്പ് പുളിക്കല്‍ (ട്രെഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ചുമതല ഏറ്റെടുത്തത്.
സ്ഥാനമൊഴിയുന്ന ഏരിയ കണ്‍വീനര്‍ സിജോ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി ജിന്‍സ് ജോയ് അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രെഷര്‍ ലിജോ അറക്കല്‍ അവതരിപ്പിച്ച കണക്കുകളും യോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
അടുത്ത പ്രവര്‍ത്തന വര്‍ഷത്തിലെ ഏരിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി ബിനു ഗ്രിഗറി, ഓഡിറ്റര്‍ ആയി തോമസ് വര്‍ഗീസ് എന്നിവരും ജോയിന്റ് കണ്‍വീനറായി ജോജി ജോസഫ്, ജോയിന്റ് സെക്രട്ടറിയായി സാജന്‍ തോമസ്, സബ് കമ്മറ്റി മെംബേര്‍സ് ആയി സന്തോഷ് സെബാസ്റ്റ്യന്‍ (ബാലദീപ്തി കോഓര്‍ഡിനേറ്റര്‍), സുനില്‍ റാപ്പുഴ (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍), സാബു തോമസ് (സോഷ്യല്‍ കണ്‍വീനര്‍), ബിജു പി. ആന്റോ (മീഡിയ കോഓര്‍ഡിനേറ്റര്‍), വിജയന്‍ സെബാസ്റ്റ്യന്‍ (ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍) എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു.