ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത നല്‍കുന്ന പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് 2025 ന് പ്രൊഫ. ഡോ. സാബു തോമസ്, ഡോ. ജോര്‍ജ് പടനിലം എന്നിവരെ തിരഞ്ഞെടുത്തതായി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ അറിയിച്ചു.
മെയ് 20-ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ നടക്കുന്ന 139-ാമത് അതിരൂപതാ ദിനത്തില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.
പോളിമര്‍ എന്‍ജിനിയറിങ്, നാനോ ടെക്‌നോളജി എന്നീ രംഗങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടിയ ശാസ്ത്രജ്ഞനാണ് പ്രൊഫ. ഡോ. സാബു തോമസ്. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റി മുന്‍ വൈസ് ചാന്‍സിലറായിരുന്ന ഇദേഹം പാറമ്പുഴ ബദ്‌ലഹേം ഇടവകാംഗമാണ്. വിദ്യാഭ്യാസ ഗവേഷണ മേഖലകളിലെ നേട്ടങ്ങളും മികവുറ്റ സംഭാവനകളുമാണ് ഡോ. സാബു തോമസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ആതുര ശുശ്രൂഷാ രംഗത്തെ ദീര്‍ഘ നാളത്തെ നിസ്വാര്‍ത്ഥ സേവനം പരിഗണിച്ചും ഭിന്ന ശേഷിക്കാര്‍ക്കും കിടപ്പു രോഗികള്‍ക്കും മാരക രോഗങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍ക്കുമായി നടത്തുന്ന വിവിധ ജീവകാരുണ്യ, പുനരധിവാസ, പരിശീലന പദ്ധതികള്‍ പരിഗണിച്ചുമാണ് ഡോ. ജോര്‍ജ് പടനിലത്തിന് എക്‌സലന്‍സ് അവാര്‍ഡ് നല്‍കുന്നത്. ചിരംചിറ സെന്റ് ജോര്‍ജ് ഇടവകാംഗമാണ്ഡോ. ജോര്‍ജ് പടനിലം.