കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തുണിക്കടയില്‍ വന്‍ തീപിടിത്തം. കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് ചുറ്റുമുള്ള മറ്റു സ്ഥാപനങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
നിലവില്‍ ആളപായമില്ലെന്നാണ് വിവരം. പുക ഉയര്‍ന്നപ്പോള്‍ തന്നെ കടയില്‍ നിന്ന് ആളുകള്‍ മാറിയതോടെ വന്‍ അപകടം ഒഴിവായി. പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും തീ പിടിച്ചിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡ് പരിസരമായതുകൊണ്ട് തന്നെ നിരവധി കടകളും ഈ ഭാഗത്തുണ്ട്. ബീച്ച്, മീച്ചന്ത, വെള്ളിമാടുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.
ബസ് സ്റ്റാന്‍ഡ് പരിസരത്തേക്കുള്ള റോഡ് അടച്ചതോടെ നഗരത്തിലെ മറ്റ് ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിക്കണമെന്ന് മേയര്‍ ബീനാ ഫിലിപ്പ് അറിയിച്ചു.