തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ വാചകം യുഡിഎഫ് പുറത്തിറക്കി 'നാട് നന്നാകാന്‍ യുഡിഎഫ്' എന്നതാണ് പ്രചാരണ വാചകം. എല്ലാ മേഖലകളിലും തകര്‍ന്ന സംസ്ഥാനത്തെ കരകയറ്റുക എന്ന ലക്ഷ്യത്തിലാണ് പ്രചാരണ വാചകം മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പോസിറ്റീവ് ആയ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രത്യേക ക്യാമ്പയിന്‍ നടത്തും. ഐശ്വര്യമുള്ള കേരളത്തെ സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യമാണ് യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്.
ഐശ്വര്യ കേരളം, ലോകോത്തര കേരളം എന്ന പേരില്‍ ഒരു പ്രകടന പത്രിക കൂടി തയാറാക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഉറപ്പാണ് എല്‍ഡിഎഫ് എന്നതാണ് ഇടത് മുന്നണിയുടെ പ്രചാരണ വാചകം.