ബെംഗളുരു മയക്കുമരുന്ന് കേസ്: ബിനീഷ് കൊടിയേരിക്ക് കുരുക്ക് മുറുകുന്നു

ബെംഗളുരു മയക്കുമരുന്ന് കേസ്: ബിനീഷ് കൊടിയേരിക്ക് കുരുക്ക് മുറുകുന്നു

ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം  ചെയ്തുകൊണ്ടിരിക്കുന്നു . ബെംഗളുരു ശാന്തി നഗറിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ അഞ്ചു മണിക്കൂർ പിന്നിട്ടു.

മയക്കുമരുന്നു കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ് തന്റെ സാമ്പത്തിക ഇടപാടുകൾ ബിനീഷിന് അറിയാമെന്ന് നേരത്തെ മൊഴിനല്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അനൂപുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ബിനീഷ് ഇഡിക്ക് മുന്നിൽ വ്യക്തത വരുത്തേണ്ടത്. 

അതേസമയം അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് തനിക്കറിവുണ്ടായിരുന്നില്ലെന്നാണ് ബിനീഷിൻറെ പ്രതികരണം. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.