നടി കാജൾ അഗർവാൾ വിവാഹിതയാകുന്നു
. മുംബൈയിൽ സംരംഭകനായ ഗൗതം കിച്ച്ലു ആണ് വരൻ. സോഷ്യൽ മീഡിയയിൽ കാജൾ തന്നെയാണ് ഈ വിശേഷം പങ്കുവെച്ചത് : 2020 ഒക്ടോബർ 30 ന് മുംബൈയിൽ വച്ച് ഗൗതം കിച്ച്ലുവുമായി ഞാൻ വിവാഹിതയാവുകയാണ്. നിങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം, അനുഗ്രഹിക്കണം - നടി അഭ്യർത്ഥിച്ചു.പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ . വിവാഹശേഷവും അഭിനയം തുടരുമെന്ന് കാജൽ പറഞ്ഞു. 