എന്തുകൊണ്ടാണ് നിങ്ങൾ മോദിയെ ചോദ്യം ചെയ്യാത്തത് - മാധ്യമങ്ങളോട് രാഹുൽ ഗാന്ധി

എന്തുകൊണ്ടാണ് നിങ്ങൾ മോദിയെ ചോദ്യം ചെയ്യാത്തത് - മാധ്യമങ്ങളോട് രാഹുൽ ഗാന്ധി

പട്യാല: "എനിക്ക് സ്വതന്ത്ര മാധ്യമങ്ങളും പ്രധാന സ്ഥാപനങ്ങളും തരൂ, ഈ സർക്കാർ അധിക കാലം നിലനിക്കില്ല" - പ്രതിപക്ഷം ദുര്ബലമല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുപടി ഇതായിരുന്നു. ബി ജെ പി സർക്കാർ രാജ്യത്തിൻറെ ആത്മാവിനെ പിടിച്ചെടുത്തിരിക്കുകയാണ്. നോട്ട് നിരോധനം വഴി ചെറുകിട വ്യാപാരികളെ നശിപ്പിച്ചതുപോലെ കർഷക ബില്ല് വഴി കൃഷിക്കാരെയും നശിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത് എന്ന് രാഹുൽ ആരോപിച്ചു. പഞ്ചാബിലെ കർഷക സംരക്ഷണ യാത്രാമധ്യേ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.