ഇടുക്കി: ഇടുക്കി പീരുമേട്ടിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. മലമ്പണ്ടാര വിഭാഗത്തിൽ പെട്ട സീത (54) ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വഴി ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇടുക്കില്‍ തുടര്‍ച്ചായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സീത.
ഇന്ന് രാവിലെ വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൗണ്ട് എസ്റ്റേറ്റിലെ തൊഴിലാളിയായ അന്തോണിയെയാണ് കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുതെറിപ്പിച്ചത്. തലയ്ക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അന്തോണി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.