ചാലക്കുടിയിലെ പെയിന്റ് കടയിൽ വൻ തീപിടിത്തം; തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ

ചാലക്കുടിയിലെ പെയിന്റ് കടയിൽ വൻ തീപിടിത്തം; തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ

തൃശൂർ: ചാലക്കുടയിൽ വൻ തീപിടിത്തം. ചാലക്കുടിയിലെ ഊക്കൻസ് പെയിന്‍റ് ഹാർഡ് വെയർ കടയിലാണ് തീപിടിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉണ്ടെന്നുള്ളത് ആശങ്ക വർധിപ്പിച്ചിരുന്നു.

എന്നാൽ ഇവിടെ നിന്നും ഗ്യാസ് സിലിണ്ടറുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. കടയിലെ പെയിന്‍റ് ടിന്നുകളും മററും നാട്ടുകാരും ചുമട്ടുത്തൊഴിലാളികളും ചേർന്ന് മാറ്റിയത് ദുരന്തത്തിന്‍റെ വ്യാപ്തി കുറക്കാൻ സഹായകമായി.

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീ പിടിച്ചത്. പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.