പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. യൂസര്‍മാര്‍ക്ക് ഉപകാരപ്രദമാകുന്ന മറ്റൊരു ഫീച്ചറുമായാണ് ആപ്പിന്റെ പുതിയ എന്‍ട്രി. വരുമാനം ലക്ഷ്യംവച്ച് വാട്സ്ആപ്പിലും പരസ്യങ്ങള്‍ കാണിച്ച് തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം.
ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ സ്റ്റാറ്റസ് സെക്ഷനില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്തായി വാടസ്ആപ്പില്‍ വരുന്ന പ്രധാനപ്പെട്ട അപ്ഡേറ്റാണ് ഇത്. പരസ്യത്തിലൂടെ വരുമാനം നേടുക എന്ന നിലയിലേക്ക് വാട്സ്ആപ്പ് മാറുന്നതായാണ് സൂചന. സൗജന്യമാണെങ്കിലും വാടസ്ആപ്പില്‍ ഇതുവരെ പരസ്യങ്ങള്‍ കാണിച്ചിരുന്നില്ല. മെസേജിങ് സേവനം ഉപയോഗിക്കുന്ന കോടിക്കണക്കിന് ആളുകളെ ഉപയോഗിച്ച് പുതിയ വരുമാന സ്രോതസ് കണ്ടെത്താനാണ് മെറ്റയുടെ പുതിയ നീക്കം.
വാട്സ്ആപ്പ് ചാനല്‍ ഉടമകള്‍ക്ക് പസ്യത്തിലൂടെ വരുമാനം ലഭ്യമാക്കാനുള്ള ഫീച്ചറും പുതുതായി എത്തും. പേ-ആന്‍ഡ്-സബ്സ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷനും അപ്ഡേറ്റിലുണ്ടാകും. പ്രതിമാസ ഫീസ് നല്കിയാല് ഉപയോക്താക്കള്‍ക്ക് എക്സ്ക്ലൂസീവ് ഉള്ളടക്കത്തിലേക്ക് എന്‍ട്രി ലഭിക്കും.