നിലമ്പൂർ ആരെടുക്കും? ഉറ്റുനോക്കി കേരളം; വോട്ടെണ്ണൽ രാവിലെ എട്ടിന്

നിലമ്പൂർ ആരെടുക്കും? ഉറ്റുനോക്കി കേരളം; വോട്ടെണ്ണൽ രാവിലെ എട്ടിന്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. കൂട്ടിയും കിഴിച്ചും വിജയ പ്രതീക്ഷയിലാണ് എല്ലാ മുന്നണികളും സ്ഥാനാർഥികളും. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ആദ്യ ഫലങ്ങൾ എട്ടരയോടെ പുറത്തുവരും. അന്തിമ ഫലം ഉച്ചയോടെ അറിയാം.

ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 900 പൊലീസുകാരെയാണ് മണ്ഡലത്തിൽ വിന്യസിച്ചിരിക്കുന്നത്. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.