ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ

ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ

ഷാർജ: ഷാർജയിലെ വാഹന ഉടമകൾക്ക് ട്രാഫിക് നിയമം ലംഘിച്ച് 60 ദിവസത്തിനകം പിഴയടച്ചാൽ 35 ശതമാനം ഇളവ് ലഭിക്കും. ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

സമയബന്ധിതമായി പിഴ യടക്കാൻ പ്രോത്സാഹിപ്പിക്കുകയും താമസക്കാരുടെ സാമ്പത്തിക ഭാരം കുറക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. വാഹനങ്ങൾ പിടിച്ചുവെക്കുന്ന കാലയളവ്, പിഴ ഈടാക്കുന്നതിനുള്ള ഫീസ്, വൈകിയതിന് ഈടാക്കുന്ന പിഴ എന്നിവക്കും ഈ ഇളവ് ബാധകമാണ്. ഒരു വർഷത്തിനുള്ളിൽ പിഴയടച്ചാൽ 25 ശതമാനം ഇളവ് ലഭിക്കും. ഗുരുതരമായ നിയമ ലംഘനങ്ങളെ ഈ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.