ടെക്സസ്: അമേരിക്കയിലെ ടെക്‌സസിനെ ദുരിതത്തിലേക്ക് തള്ളിവിട്ട മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 120 ആയി. കാണാതായ 173 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ജൂലൈ നാലിന് ഉണ്ടായ പ്രളയത്തിൽ മരിച്ച 120 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതിൽ 30 പേരും കുട്ടികളാണ്. സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിന് പടിഞ്ഞാറ് വെള്ളപ്പൊക്ക സാധ്യതയുള്ള ഹില്‍ കണ്‍ട്രിയില്‍ സ്ഥിതി ചെയ്യുന്ന കെര്‍ കൗണ്ടിയെയാണ് ദുരന്തം കൂടുതല്‍ ബാധിച്ചത്.
അതേസമയം കഴിഞ്ഞ വര്‍ഷം കാട്ടുതീയ്ക്ക് ഇരയായ ന്യൂ മെക്‌സിക്കോയിലെ റുയിഡോസോ എന്ന പര്‍വതഗ്രാമത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ മരിച്ചു.