ഒടുവില്‍ വീണ്ടുവിചാരം: മിഥുനിന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ നീക്കം ചെയ്ത് കെഎസ്ഇബി

ഒടുവില്‍ വീണ്ടുവിചാരം: മിഥുനിന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ നീക്കം ചെയ്ത് കെഎസ്ഇബി

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വച്ച് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെ നടപടികളുമായി കെഎസ്ഇബി. മിഥുനിന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയാണ് സ്‌കൂളിന് സമീപം താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍ മാറ്റിയത്. വെള്ളിയാഴ്ച ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വൈദ്യുതി ലൈന്‍ മാറ്റാന്‍ ധാരണയായിരുന്നു.

മരണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.