ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ രാജി വച്ചു

ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ രാജി വച്ചു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. രാജിക്കത്ത് രാഷ്ട്രപതി ദ്രപൗപദി മുര്‍മുവിന് അയച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഇന്ന് രാജ്യസഭ നിയന്ത്രിച്ചതും പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതും ധന്‍കര്‍ ആയിരുന്നു.

അപ്രതീക്ഷിതമായിട്ടായിരുന്നു ധന്‍കറിന്റെ രാജി. അഭിമാനത്തോടെയാണ് പടിയിറക്കമെന്ന് ധന്‍കര്‍ പറഞ്ഞു. ഭരണഘടനയുടെ 67 എ പ്രകാരമാണ് രാജി നല്‍കിയിരിക്കുന്നതെന്നും ധന്‍കര്‍ അറിയിച്ചു.


രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് ജഗ്ദീപ് ധന്‍കര്‍ നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മന്ത്രിസഭയ്ക്കും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും അദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച രാജിക്കത്തില്‍ ധന്‍കര്‍ പറഞ്ഞു.

കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. 2022 ഓഗസ്റ്റ് ആറിനാണ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി ധന്‍കര്‍ അധികാരമേറ്റത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ മുന്‍ കേന്ദ്ര മന്ത്രിയും ബംഗാള്‍ മുന്‍ ഗവര്‍ണറുമാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.