ബെര്‍ലിന്‍: ഛത്തീസ്ഗഡില്‍ രണ്ട് കത്തോലിക്ക സന്യാസിനിമാരെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജര്‍മ്മനി യൂണിറ്റ് ശക്തമായി അപലപിച്ചു. മത സ്വാതന്ത്ര്യത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്ന സംഭവമാണിത്.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ച വ്യാജ മതപരിവര്‍ത്തനത്തിന്റെ പേരില്‍ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തുകയും എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യണണം.
സേവനത്തിനും വിശ്വാസത്തിനുമായി ജീവന്‍ സമര്‍പ്പിച്ചിരിക്കുന്ന സന്യാസിനിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവര്‍ക്ക് നീതി ലഭിക്കണമെന്നും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജര്‍മ്മനിയൂണിറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.