ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹം; പബ്ലിക് അഫയേഴ്‌സ് കമ്മറ്റി മാനന്തവാടി രൂപത

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹം; പബ്ലിക് അഫയേഴ്‌സ് കമ്മറ്റി മാനന്തവാടി രൂപത

മാനന്തവാടി: മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് മാനന്തവാടി രൂപതയുടെ പബ്ലിക് അഫയേഴ്‌സ് കമ്മറ്റി.

മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുര്‍ഗ് പൊലീസ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരേ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങളുടെ ഭാഗമാണിതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പബ്ലിക് അഫയേഴ്‌സ് കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.

തീവ്രവാദ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ലെന്നും ഇത് രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയാണെന്നും തിരിച്ചറിഞ്ഞ് സംഭവത്തില്‍ ഉചിതമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സംഘടനകളോടും ഇടവകകളോടും പബ്ലിക് അഫയേഴ്‌സ് കമ്മറ്റി ആഹ്വാനം ചെയ്തു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.