'ഇന്ത്യ 25 ശതമാനം നികുതി അടയ്ക്കേണ്ടി വരും'; വ്യാപാര കരാര്‍ വൈകുന്നതില്‍ ട്രംപിന്റെ മുന്നറിയിപ്പ്

'ഇന്ത്യ 25 ശതമാനം നികുതി അടയ്ക്കേണ്ടി വരും'; വ്യാപാര കരാര്‍ വൈകുന്നതില്‍ ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന് ഉടന്‍ അന്തിമ രൂപമായില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം വരെ നികുതി നേരിടേണ്ടി വന്നേക്കുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യക്കുമേല്‍ 20-25 ശതമാനം തീരുവ ചുമത്തുമോ എന്ന ചോദ്യത്തിന്, 'അതേ താന്‍ അങ്ങനെയാണ് കരുതുന്നതെ'ന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യ കാലങ്ങളായി തന്റെ സുഹൃത്താണെന്നും അദേഹം പറഞ്ഞു.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്മേല്‍ ചര്‍ച്ച ആരംഭിച്ച് മാസങ്ങളായിട്ടും ഇനിയും അന്തിമ രൂപത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് അവസരം ലഭ്യമാക്കാനുള്ള ശ്രമമാണ് ട്രംപിനുള്ളത്. മറ്റ് വ്യാപാര കരാറുകളുടെ സമയത്തും സമാനമായ നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.