ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു; വിട വാങ്ങിയത് ശക്തനായ ഗോത്ര വര്‍ഗ നേതാവ്

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു; വിട വാങ്ങിയത് ശക്തനായ ഗോത്ര വര്‍ഗ നേതാവ്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന്‍(81) അന്തരിച്ചു. നിലവില്‍ രാജ്യസഭാ എംപിയാണ്.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസമായി ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഷിബു സോറന്റെ മകനും നിലവിലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വിവരം അറിയിച്ചത്.

ദിഷൂം ഗുരു (മികച്ച നേതാവ്) എന്നറിയപ്പെടുന്ന ഷിബു സോറന്‍ മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി. കേന്ദ്രമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. ശക്തനായ ഗോത്ര നേതാക്കളിലൊരാളായ ഷിബു സോറന്‍ നാല് ദശാബ്ദത്തോളം പാര്‍ട്ടിയെ നയിച്ചു.

1987 ല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്തിയ അദേഹം 2024 ഏപ്രില്‍ വരെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നു. ആറ് തവണ ലോക്സഭാ എംപിയായി. മൂന്ന് തവണ രാജ്യസഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.