തൃശൂര്‍: ആലത്തൂര്‍ മണ്ഡലത്തിലെ ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരില്‍ വേറെ തിരിച്ചറിയല്‍ കാര്‍ഡ്. ഭാരതീയ വിചാരകേന്ദ്രം മുന്‍ ഭാരവാഹി കെ.ആര്‍ ഷാജിക്കാണ് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളതായി കണ്ടെത്തിയത്.
രണ്ട് നമ്പറുകളില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആര്‍എസ്എസ് നേതാവിന് രണ്ട് ഐഡി കാര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പര്‍ GVQ1037092; തൃശൂരിലെ കാര്‍ഡ് എപ്പിക് നമ്പര്‍ IDZ2317303 എന്നിങ്ങനെയാണ് രണ്ട് കാര്‍ഡുകള്‍.