കൊച്ചി: അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച മകന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. മകന്‍ ഷെറിന്‍ ജോസഫിനായി അന്വേഷണം നടക്കുകയാണ്.
ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. കലൂരിലെ ഗ്രേസിയുടെ കടയില്‍ എത്തിയ ഷെറിന്‍ ബഹളമുണ്ടാക്കുകയും അമ്മയെ മൂന്ന് തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗ്രേസി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
ഇരുപത്തിമൂന്നുകാരനായ ഷെറിന്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. അമ്മ പരാതി നല്‍കാത്തതിനാല്‍ നിലവില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗ്രേസി ജോസഫ് മകനെതിരെ മൊഴി നല്‍കിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ എടുക്കൂയെന്നും പൊലീസ് വ്യക്തമാക്കി.
2015-20 കാലത്ത് കത്രിക്കടവ് ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ കൗണ്‍സിലറായിരുന്നു ഗ്രേസി ജോസഫ്.