ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്

ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്

കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. രണ്ട് ദിവസം മുമ്പ് രോഹിത് ബി.എസ് സംവിധാനം ചെയ്യുന്ന 'കള' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ ടൊവിനോ. ആന്തരികരക്തസ്രാവം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഇന്ന് തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയത്. നിലവിൽ ടൊവിനോ നിരീക്ഷണത്തിലാണെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

'കള' എന്ന സിനിമയിലെ സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അതിനിടയിൽ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെതുടർന്നാണ് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.