ഡാലസ്: ഡാലസ് സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ പാർക്കിങ് ലോട്ട് നിർമ്മാണത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഗ്രൗണ്ട് ബ്രേക്കിങ് കർമ്മം നിർവഹിച്ച് ബിഷപ്പ് എമിറേറ്റ്സ് മാർ ജേക്കബ് അങ്ങാടിയത്ത്. ഏറെ നാളത്തെ ആഗ്രഹത്തിനും പ്രതീക്ഷയ്ക്കും വിരാമമിട്ട് ഇടവകയുടെ വികസന യാത്രയിലെ മറ്റൊരു പ്രധാന ഘട്ടമായാണ് ഈ പദ്ധതി കാണപ്പെടുന്നത്.
90 പാർക്കിങ് സ്ലോട്ടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ് മാസം കൊണ്ട് പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇടവക വികാരി ഫാ. സിബി സെബാസ്റ്റ്യനും കൈക്കാരന്മാരും മറ്റ് ഇടവക അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇതോടുകൂടി ഏറെക്കാലമായുള്ള ഇടവകയുടെ പാർക്കിങ് പ്രശ്നങ്ങൾക്ക് ആശ്വാസമാവുമെന്നാണ് കരുതുന്നത്.

