തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക്. രണ്ട് ഘട്ടങ്ങളിലായി ആയിരിക്കും സംസ്ഥാനത്ത് ഇക്കുറി തിരഞ്ഞെടുപ്പെന്ന തരത്തിലാണ് ലഭിക്കുന്ന വിവരങ്ങൾ.
ഏഴ് ജില്ലകളിൽ വീതം രണ്ട് ഘട്ടമായായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം.
941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്ത്, 87 നഗരസഭ, 14 ജില്ലാ പഞ്ചായത്ത്, ആറ് കോർപ്പറേഷൻ എന്നിങ്ങനെ ആകെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
പലയിടങ്ങളിലും സ്ഥാനാർത്ഥി പ്രഖ്യാപനവും പുരോഗമിക്കുന്നുണ്ട്. പല കോർപ്പറേഷനുകളിലും യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.