ഇടതു സർക്കാരിന്റെ വിദ്യാഭ്യാസ നയം പ്രതിഷേധാർഹം: കെസിബിസി

ഇടതു സർക്കാരിന്റെ വിദ്യാഭ്യാസ നയം പ്രതിഷേധാർഹം: കെസിബിസി

പാലാരിവട്ടം: കേരള സർക്കാരിന്റെ വിദ്യാഭ്യാസനയം പ്രതിഷേധാർഹമെന്ന്   കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ. എയ്ഡഡ്  മേഖലയെ അവഗണിക്കുന്ന നിലപാടാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്നും കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ കുറ്റപ്പെടുത്തി. 

3000 ത്തോളം അധ്യാപകർ അഞ്ചു അധ്യയന വർഷമായി വേദനമില്ലാതെ ജോലി ചെയ്യുകുകയാണെന്നും ഈ വിഷയത്തിൽ പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് സർക്കാരിനെ കുറ്റപ്പെടുത്തി. അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതീക്ഷകളെക്കാളേറെ ആശങ്കകൾ ആണെന്നും കെസിബിസി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.