ബിഹാര്‍ എക്സിറ്റ് പോള്‍ ഫലത്തില്‍ കുതിച്ച് ഓഹരി വിപണി

ബിഹാര്‍ എക്സിറ്റ് പോള്‍ ഫലത്തില്‍ കുതിച്ച് ഓഹരി വിപണി

മുംബൈ: ബിഹാര്‍ എക്സിറ്റ് പോള്‍ ഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സ് 550 പോയിന്റ് മുന്നേറി. നിലവില്‍ 84,000 ന് മുകളിലാണ് സെന്‍സെക്സ്. നിഫ്റ്റി 25,850 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയും ഇന്ത്യയും ഉടന്‍ തന്നെ വ്യാപാര കരാറില്‍ ഒപ്പിടുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. എണ്ണ വില കുറയുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

റിലയന്‍സ്, ടി.സി.എസ്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ശ്രീറാം ഫിനാന്‍സ്, അപ്പോളോ ഹോസ്പിറ്റല്‍, ടി.എം.പി.വി, ബജാജ് ഓട്ടോ ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 15 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.65 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.