കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 75.38 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമ കണക്കല്ല.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് വിധിയെഴുത്ത് നടന്നത്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ഏഴ് മണിയോടെയാണ് അവസാനിച്ചത്.
രണ്ടാം ഘട്ടത്തില്‍ കനത്ത പോളിങാണ് അരങ്ങേറിയത്. ഏറ്റവും കൂടതല്‍ പോളിങ് വയനാട് ജില്ലയിലാണ്. 77.34 ശതമാനം. കുറവ് തൃശൂര്‍ ജില്ലയില്‍. 71.88 ശതമാനം. മലപ്പുറം 76.85, കോഴിക്കോട് 76.47, കണ്ണൂര്‍ 75.73, പാലക്കാട് 75.6, കാസര്‍കോട് 74.03 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.
ഈ മാസം ഒമ്പതിനായിരുന്നു.ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ്. ഏഴ് തെക്കന്‍ ജില്ലകളാണ് ആദ്യ ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തിയത്. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.