ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല; തൊടുപുഴയില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറടെുത്ത് പി.ജെ ജോസഫ്

ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല; തൊടുപുഴയില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറടെുത്ത് പി.ജെ ജോസഫ്

തൊടുപുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൊടുപുഴ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എ തന്നെ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. അദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മകനും കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫിനെ പരിഗണിച്ചിരുന്നെങ്കിലും ജോസഫ് തന്നെ മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം. അദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ചര്‍ച്ചയുടെ ആവശ്യം ഇല്ലെന്നും മകന്‍ അപു പ്രതികരിച്ചു.

തൊടുപുഴയില്‍ നിന്നും 11 തവണ മത്സരിച്ച പി.ജെ ജോസഫ് 10 തവണയും വിജയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കേരള കോണ്‍ഗ്രസിന്റെ വിജയം ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിന് അനുകൂല ഘടകമാണ്. പലയിടത്തും പി.ജെ ജോസഫ് നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.