പാചക വാതക പ്രതിസന്ധി: ഹോട്ടലുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലേയ്ക്ക്

 പാചക വാതക പ്രതിസന്ധി: ഹോട്ടലുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലേയ്ക്ക്

വിദ്യാലയങ്ങളില്‍ വിറക് അടുപ്പ് ഉപയോഗിക്കാന്‍ നിര്‍ദേശം

കൊച്ചി: രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടല്‍, റസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം ഇന്നലെ 20 ശതമാനം ഹോട്ടലുകള്‍ അടച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിതരണം തടസപ്പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വാണിജ്യ മേഖലയിലെ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം കേരളത്തില്‍ ഗ്യാസ് ക്ഷാമം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി നല്‍കി. ചെലവാകുന്ന അധിക തുക സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കും.

ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഐ.ഒ.സി., ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികള്‍ ഏതാണ്ട് പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ആശുപത്രികള്‍ പോലുള്ള അവശ്യ മേഖലകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.