കൊച്ചി: ഷൂട്ടിങിനിടെ പരിക്കേറ്റ നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഒരു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും.
കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ഇദ്ദേഹത്തെ ചികിത്സിക്കുന്നത്. കള എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് നടന് പരിക്കേറ്റത്. ആശങ്കപ്പെടാനില്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു.