മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന് തൃശൂര്‍ അതിരൂപതാ മുഖപത്രം; ചാണ്ടി ഉമ്മനെതിരെയും വിമര്‍ശനം

 മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന്  തൃശൂര്‍ അതിരൂപതാ മുഖപത്രം; ചാണ്ടി ഉമ്മനെതിരെയും വിമര്‍ശനം

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്നാണ് മുഖപത്രത്തിന്റെ വിമര്‍ശനം.

മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും മന്ത്രി കെ.ടി ജലീലിലൂടെ എല്‍ഡിഎഫ് നടത്തുന്നത് മുസ്ലീം പ്രീണനമാണെന്നും അതിരൂപത വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വര്‍ഗ സ്വഭാവമാണ്. നേരത്തെ യുഡിഎഫ് ചെയ്ത പ്രീണനം ഇപ്പോള്‍ എല്‍ഡിഎഫ് പിന്തുടരുന്നതെന്നാണ് മുഖപത്രത്തിലെ വിമര്‍ശനം.

ചാണ്ടി ഉമ്മന്റെ വിവാദ പരാമര്‍ശത്തെയും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. ഹാഗിയ സോഫിയ പരാമര്‍ശം തല മറന്ന് എണ്ണ തേയ്ക്കലാണെന്നും പരാമര്‍ശത്തിന് മതേതര കേരളം മാപ്പ് തരില്ലെന്നുമാണ് വിമര്‍ശനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.