സ്വർണവില വീണ്ടും കുറഞ്ഞു; പവന് 33,160 രൂപ

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 33,160 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറയുന്നു ഇന്ന് പവന്റെ വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ വില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് വിലയിൽ 9000 രൂപയോളമാണ് കുറഞ്ഞത്.

ദേശീയ വിപണിയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,400 രൂപയിലുമെത്തി. പത്തുമാസത്തെ താഴ്ന്ന നിലവാരമാണിത്.

യുഎസ് ട്രഷറി ആദായം വർധിച്ചതും ഡോളർ കരുത്താർജിച്ചതും മൂലം ഈയാഴ്ചയിൽ മാത്രം ആഗോള വിപണിയിലെ സ്വർണവിലയിൽ രണ്ട് ശതമാനമാണ് ഇടിവുണ്ടായത്. ഔൺസിന് 1,693.79 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിലെ വില.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.