മലപ്പുറം മണ്ഡലം: ഇടതുപക്ഷം സാനുവും എന്‍ഡിഎ അബ്ദുല്ലക്കുട്ടിയും സ്ഥാനാർത്ഥികൾ

മലപ്പുറം മണ്ഡലം: ഇടതുപക്ഷം സാനുവും എന്‍ഡിഎ അബ്ദുല്ലക്കുട്ടിയും സ്ഥാനാർത്ഥികൾ

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി വി പി സാനുവും എന്‍ ഡി എ സ്ഥാനാര്‍ഥിയായി എ പി അബ്ദുല്ലക്കുട്ടിയും മത്സരിക്കും.

അതേസമയം ലീഗ് മത്സരിക്കുന്ന സീറ്റില്‍ മുൻ രാജ്യസഭാ അംഗമായ അബ്ദു സമദ് സമദാനി അടക്കമുള്ളവരെയാണ് മുസ്ലിം ലീഗ് ഇവിടെ സ്ഥാനാർഥിയായി പരിഗണിക്കുന്നത്.

എസ് എഫ് ഐ ദേശീയ അധ്യക്ഷനാണ് സാനു. 2019ല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചിരുന്നു. അന്ന് 2,60,153 വോട്ടിനാണ് സാനു പരാജയപ്പെട്ടത്. നിയമസഭയിലേക്ക് മത്സരിക്കുന്നതിനാണ് കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ചത്. നേരത്തേ, നിയമസഭാംഗത്വം രാജിവെച്ചായിരുന്നു അദ്ദേഹം പാര്‍ലിമെന്റിലേക്ക് മത്സരിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.