വാളയാർ കേസ്: പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും

വാളയാർ കേസ്: പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും

കാസർകോട്: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന 'നീതിയാത്ര' ഇന്ന് തുടങ്ങും. കാസർകോട് മുതൽ പാറശാലവരെയാണ് പ്രതിഷേധ യാത്ര. കേസിൽ പുനരന്വേഷണം വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് യാത്ര.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മരിച്ച തന്റെ മക്കള്‍ക്ക് നീതി ലഭ്യമാക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നീതിയാത്ര ഉദ്ഘാടനം ചെയ്യും. അതേസമയം എല്ലാ നിയോജക മണ്ഡലങ്ങളിലും പോവുകയും തങ്ങള്‍ക്കുണ്ടായ നീതി നിഷേധത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്നാണ് പെണ്‍കുട്ടികളുടെ അമ്മ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.