എല്‍ജെഡി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; എം.വി ശ്രേയാംസ് കുമാര്‍, കെ.പി മോഹനന്‍, മനയത്ത് ചന്ദ്രന്‍ എന്നിവര്‍ മത്സരിക്കും

എല്‍ജെഡി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; എം.വി ശ്രേയാംസ് കുമാര്‍, കെ.പി മോഹനന്‍, മനയത്ത് ചന്ദ്രന്‍ എന്നിവര്‍ മത്സരിക്കും

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ജെഡി സ്ഥാനാര്‍ത്ഥിികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍ മത്സരിക്കും. കൂത്തുപറമ്പില്‍ മുന്‍ മന്ത്രി കെ.പി.മോഹനനും വടകരയില്‍ മനയത്ത് ചന്ദ്രനും സ്ഥാനാര്‍ഥികളാകും.

എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളായതിനാല്‍ വിജയസാധ്യത മുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന് എല്‍ജെഡി നേതാക്കള്‍ പറഞ്ഞു. യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് ചേക്കേറിയ എല്‍ജെഡി മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.