കൊച്ചി: പി.വി അന്‍വര്‍ എംല്‍എക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. അന്‍വറിനെതിരെ കേസെടുക്കണമെന്ന് ലാന്‍ഡ് ബോര്‍ഡ് മൂന്ന് വര്‍ഷം മുന്‍പ് ഉത്തരവിട്ടിരുന്നു.
ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു. പി.വി അന്‍വറിനെതിരെ നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്ററായ കെ.വി ഷാജിയുടെ ഹര്‍ജിയിലാണ് നടപടി.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ പി.വി അന്‍വറിനും കുടുംബത്തിനുമായി ഏകദേശം 207 ഏക്കര്‍ ഭൂമിയാണ് ഉള്ളത്. എന്നാല്‍ ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് 15 ഏക്കറാണ് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി.
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി.വി അന്‍വര്‍ അധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട്‌തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഗവര്‍ണര്‍, നിയമസഭാ സ്പീക്കര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്ക് നല്‍കിയ പരാതികളില്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് ഷാജി കോടതിയെ സമീപിച്ചത്.