കോട്ടയം: കേരളാ കോൺഗ്രസ് ഒരാഴ്‌ചയ്‌ക്കുള്ളിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. രാഷ്ട്രീയ നിലപാട് ഏതാനും ദിവസംങ്ങൾക്കകം ഉണ്ടാകും, കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന തീരുമാനം ആയിരിക്കും, ജോസ് കെ മാണി പറഞ്ഞു.
കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിച്ചുള്ള തീരുമാനമായിരിക്കുമെന്നും എൽ ഡി എഫുമായി സീറ്റ് ചർച്ച ഒന്നും നടത്തിയില്ലയെന്നും ജോസ് കെ മാണി കൂട്ടിചേർത്തു.