തിരുവനന്തപുരം: സീറ്റും പണവും വാഗ്ദാനം ചെയ്ത് ബിജെപി ഏജന്റുമാര്‍ തന്നെ സമീപിച്ചതായി കഴക്കൂട്ടം മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം.എ വാഹിദ്. ബിജെപി സ്ഥാനാര്‍ത്ഥിയാക്കാമെന്നും സംസ്ഥാനത്തെ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും മത്സരിക്കാമെന്ന് ഏജന്റുമാര്‍ വാഗ്ദാനം ചെയ്തതായാണ് വാഹിദിന്റെ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസ് നേതാക്കളെ വല വീശിപ്പിടിക്കാനായി ബിജെപി നേതാക്കള്‍ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും പ്രധാനപ്പെട്ട നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നുവെന്നും വാഹിദ് വ്യക്തമാക്കി. താന്‍ ബിജെപിയിലേക്കില്ല എന്നകാര്യം തുറന്ന് പറഞ്ഞതായും വാഹിദ് വ്യക്തമാക്കി.
വിവിധ പാര്‍ട്ടികളിലെ അതൃപ്തരായ നേതാക്കളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. ഒരിക്കല്‍ മാത്രമെ താന്‍ പാര്‍ട്ടിയ്ക്ക് എതിരെ നിന്നിട്ടുള്ളു. അത് 2001ലാണ്. അതില്‍ ഇന്നും പശ്ചാത്താപമുണ്ട്. ഇനിയും അത്തരം ു അവസ്ഥയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാഹിദ് വ്യക്തമാക്കി.