മുഖ്യപൂജാരിക്ക് ഉൾപ്പെടെ കോവിഡ്; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിനു താൽകാലിക വിലക്ക്
തിരുവനന്തപുരം: മുഖ്യപൂജാരിയായ പെരിയനന്പി ഉൾപ്പെടെ 12 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിനു താൽകാലിക വിലക്ക്. വെള്ളിയാഴ്ച മുതൽ 15 വരെ പ്രവേശനം ഉണ്ടാകില്ലെന്ന് ക്ഷേത്രം ഭരണ സമിതി അറിയിച്ചു.
ഏറ്റവും കുറവ് ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ തുടരാനാണ് തീരുമാനം. നിത്യപൂജകൾ മുടങ്ങുന്നത് ഒഴിവാക്കാൻ തന്ത്രി ശരണനെല്ലൂർ സതീശൻ നന്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു.