തിരുവനന്തപുരം: പ്രാദേശിക പ്രതിഷേധത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും സിപിഎം തിരിച്ചെടുത്ത കുറ്റ്യാടി സീറ്റില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മത്സരിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് നിര്‍ണായക തീരുമാനം സ്വീകരിച്ചത്. പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പും പ്രാദേശിക പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനം.
കുറ്റ്യാടിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വെണമെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്. സിപിഎം ആവശ്യപ്പെട്ടാല്‍ സീറ്റ് വിട്ടുനല്‍കുമെന്ന നിലപാടിലായിരുന്നു ജോസ് കെ മാണി. സീറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു.
കുറ്റ്യാടി സീറ്റിനെ ചൊല്ലി പ്രവര്‍ത്തകര്‍ക്കിടെയിലെ എതിര്‍പ്പ് സമീപ മണ്ഡലങ്ങളായ നാദാപുരത്തും വടകരയിലും പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായതോടെയാണ് പുതിയ തീരുമാനം ഉണ്ടായത്.