എന്‍.സി.സി പ്രവേശനത്തിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അനുമതി

എന്‍.സി.സി പ്രവേശനത്തിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അനുമതി

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എന്‍.സി.സി പ്രവേശനത്തിന് അനുമതി. എന്‍.സി.സി നിയമം വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. 1948ലെ നാഷണല്‍ കാഡറ്റ് കോര്‍പ്‌സ് (എന്‍.സി.സി) ആക്ട് ആറുമാസത്തിനകം ഭേദഗതി ചെയ്യാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

എന്‍.സി.സിയില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി ഹിന ഹനീഫ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി കോടതി ഉത്തരവ്. ഹര്‍ജിക്കാരിക്ക് പ്രവേശന നടപടിയില്‍ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി. എന്‍.സി.സിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രവേശനം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും നിലവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമെ അവസരമുള്ളൂവെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.