ബാലുശ്ശേരിയില്‍ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ബാലുശ്ശേരിയില്‍ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട്: ബാലുശ്ശേരിയില്‍ യു.ഡി.എഫ് പ്രചരണത്തിന് താരക്കൊഴുപ്പേകി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ധര്‍മ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയില്‍ യുവാക്കളുടെ പങ്കാളിത്തം കൂടി ആയപ്പോള്‍ ആവേശം ഇരട്ടിയായി.

പൂനൂരില്‍ നിന്ന് ബാലുശ്ശേരി ടൗണ്‍ വരെ 7 കിലോമീറ്റര്‍ ദൂരമാണ് പ്രചരണ വാഹനങ്ങള്‍ സഞ്ചരിച്ചത്. റോഡ് ഷേയില്‍ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളാണ് അണിനിരന്നത്. മണ്ഡലത്തിലെ യുവാക്കളുടെ ആവേശം ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ധര്‍മ്മജന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയില്‍ വിജയപ്രതീക്ഷയോടെ തന്നെയാണ് പോരാട്ടത്തിനിറങ്ങിയതെന്ന് പിഷാരടിയും കൂട്ടിച്ചേര്‍ത്തു. ബാലുശ്ശേരിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തു. ധര്‍മ്മജനെ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് തുറന്ന വാഹനത്തിലേക്കെത്തിച്ചത്.





ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.