കൊല്ലം: കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ച ആശുപത്രി ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് മൂന്നിനാണ് ഇവര്‍ രണ്ടാം ഡോസ് സ്വീകരിച്ചത്. 2 ദിവസം മുന്‍പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ കോവിഡിനെതിരായ ആന്റിബോഡി ശരീരത്തില്‍ ഉല്‍പാദിപ്പിക്കുകയുള്ളൂ. അതിനാല്‍ ഇക്കാലയളവില്‍ ജാഗ്രത തുടരണമെന്നും, മുന്‍കരുതലുകളില്‍ വീഴ്ച സംഭവിച്ചാല്‍ കോവിഡ് പോസിറ്റീവാകാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍.സന്ധ്യ പറഞ്ഞു.