ഏലത്തൂരില്‍ സ്ഥാനാര്‍ഥി തര്‍ക്കം: കെ.വി തോമസിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

ഏലത്തൂരില്‍ സ്ഥാനാര്‍ഥി തര്‍ക്കം: കെ.വി തോമസിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

കോഴിക്കോട്: ഏലത്തൂരിലെ സ്ഥാനാര്‍ഥി പ്രശ്‌നം പരിഹരിക്കാനായി കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. ഇപ്പോള്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസ് ഡി.സി.സി ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയാണ്. ചര്‍ച്ചക്കിടെ പ്രവര്‍ത്തകര്‍ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി എത്തി.

ഏലത്തൂര്‍ സീറ്റ് എന്‍.സി.കെക്ക് നല്‍കിയതില്‍ യു.ഡി.എഫില്‍ തര്‍ക്കം നിലനിന്നിരുന്നു. ഏലത്തൂര്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദള്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തി. എന്‍.സി.കെക്ക് സീറ്റ് നല്‍കിയതിനാല്‍ ഏലത്തൂരില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു.

വിജയ സാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് പരാജയത്തിലേക്ക് പോകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് നേതൃത്വം വിലയിരുത്തി. ഇത് തന്നെയാണ് എം.കെ രാഘവന്‍ എം.പിയും നേരത്തെ പറഞ്ഞിരുന്നത്. ഏലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യു.ഡി.എഫിലെ ജനതാദള്‍ വിഭാഗം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.