കോട്ടയം: ഉഗാണ്ടയില്‍ 1956-ല്‍ എത്തിയ ആദ്യ മലയാളി പി.കെ കുരുവിള (92) നിര്യാതനായി. കോട്ടയം സ്വദേശിയാണ്. സംസ്കാര ശുശ്രൂഷകൾ മാർച്ച് 23 ചൊവ്വാഴ്ച മൂന്ന് മണിക്ക് കമ്പാലയിലെ സകല വിശുദ്ധന്മാരുടെയും കത്തീഡ്രൽ പള്ളിയിൽ വച്ച് നടത്തപ്പെടും.
നിരവധി സ്ഥാപനങ്ങളുടെയും ഉഗാണ്ടയിലെ മുന്‍നിര ടെക്‌നോളജി കമ്പനിയായ എസ്.വൈ.ബി.വൈ.എല്‍ കമ്പ്യൂട്ടര്‍ പോയിന്റിന്റെയും ചെയർമാനും സ്ഥാപകനുമായിരുന്നു ഇദ്ദേഹം.