കോഴിക്കോട്' എലത്തൂര്‍ സീറ്റില്‍ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കി മാണി സി.കാപ്പന്‍. കാപ്പന്‍ പ്രചാരണം ആരംഭിച്ചു. പ്രശ്‌ന പരിഹാരത്തിനായി യു.ഡി.എഫ് നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ സമവായത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാണി സി കാപ്പനുമായി സംസാരിച്ചു. പ്രശ്‌നത്തിലെ എന്‍.സി.കെയുടെ നിലപാട് തേടിയാണ് ചെന്നിത്തല കാപ്പനെ വിളിച്ചത്.
അതേസമയം കോഴിക്കോട്ട് മത്സരിക്കാന്‍ ഇറങ്ങിയ എം.കെ രാഘവന് നേരെ പ്രതിഷേധമുണ്ടായെന്ന യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്റെ പ്രസ്താവനക്ക് മറുപടിയുമായി എം.കെ രാഘവന്‍ രംഗത്തെത്തി. കോഴിക്കോട് താന്‍ മത്സരിക്കാന്‍ വരുമ്പോള്‍ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വട്ടമല്ല മൂന്നുവട്ടം ഒരേ മണ്ഡലത്തില്‍ ജയിച്ചയാളാണ് താന്‍ . ജന പിന്തുണ ലഭിച്ചത് കൊണ്ടാണ് തുടര്‍ച്ചയായി വിജയിച്ചത്.എലത്തൂരിലെ പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടാന്‍ വൈകിയെന്നും എം കെ രാഘവന്‍ പറഞ്ഞു.