കൊച്ചി : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി മാർച്ച് 22 ന് കൊച്ചിയില്‍ എത്തും. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഏഴു പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ രാവിലെ 11ന് നാവികത്താവളത്തില്‍ രാഹുല്‍ ഗാന്ധി എത്തും.
11.30 മുതല്‍ 12.30 വരെ സെന്റ് തെരേസാസ് കോളേജില്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കും. വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം. 12.45 ന് വൈപ്പിന്‍ മണ്ഡലത്തിലെ ഗോശ്രീ ജംഗ്ഷനില്‍ സ്വീകരണം. 1.10 ന് ഫോര്‍ട്ടുകൊച്ചി വെളിയില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. 2.20 ന് തൃപ്പൂണിത്തുറ മണ്ഡലത്തിലെ കച്ചേരിപ്പടിയില്‍ സ്വീകരണം.
വൈകുന്നേരം നാലുമണിക്ക് അരൂരില്‍ നിന്നും സ്വീകരിച്ച് റോഡ് മാര്‍ഗ്ഗം നാഷണല്‍ ഹൈവേക്ക് സമീപം വയലാര്‍ കവലയില്‍ അരൂര്‍, ചേര്‍ത്തല നിയോജക മണ്ഡലം നടത്തുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. ആലപ്പുഴയിലേയ്ക്ക് പോകുന്ന രാഹുല്‍ പട്ടണക്കാട്, ആലപ്പുഴ ടൗണ്‍, അമ്പലപ്പുഴ, ചേപ്പാട് എന്നിവിടങ്ങളില്‍ യോഗങ്ങളില്‍ പ്രസംഗിക്കും.