ലത്തീന്‍ രൂപതയുടെ ഇടയ ലേഖനത്തിനെതിരെ മന്ത്രി ജെ മേഴ്‌സി കുട്ടിയമ്മ

ലത്തീന്‍ രൂപതയുടെ ഇടയ ലേഖനത്തിനെതിരെ മന്ത്രി ജെ മേഴ്‌സി കുട്ടിയമ്മ

കൊല്ലം: ലത്തീന്‍ രൂപതയുടെ ഇടയ ലേഖനത്തിനെതിരെ മന്ത്രി ജെ മേഴ്‌സി കുട്ടിയമ്മ. വസ്തുത വിരുദ്ധവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് ഇടയ ലേഖനത്തിലുള്ളത്. ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങളാണ് ഇടയ ലേഖനത്തിലുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇങ്ങനെ ഒരു നിലപാട് എന്ത് കൊണ്ട് സഭ എടുത്തുവെന്ന് വിശദീകരിക്കണമെന്നും മേഴ്‌സി കുട്ടിയമ്മ പറഞ്ഞു.

മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനുമുള്ള ശ്രമം നടക്കുന്നുവെന്നായിരുന്നു ഇടയ ലേഖനത്തില്‍ പറഞ്ഞിരുന്നത്. ഇഎംസിസി കരാര്‍ പിന്‍വലിക്കപ്പെട്ടത് ശക്തമായ എതിര്‍പ്പിനെയ തുടര്‍ന്നാണ്. കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മേല്‍ക്കൈ നല്‍കി നിലവിലെ മത്സ്യമേഖലയെ തകര്‍ക്കാനുള്ള നിയമ നിര്‍മ്മാണം നടന്നെന്നുമായിരുന്നു ലേഖനത്തിലെ പരാമര്‍ശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.