ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് ഇലക്ഷന്‍ കമ്മീഷന്‍: ഇരട്ടവോട്ടുകള്‍ മരവിപ്പിക്കും

ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് ഇലക്ഷന്‍ കമ്മീഷന്‍: ഇരട്ടവോട്ടുകള്‍ മരവിപ്പിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഇരട്ട വോട്ട് പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇന്നുണ്ടാകും. ഒരാളുടെ പേര് പല പട്ടികയില്‍ ഉള്‍പ്പെട്ടെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് ജില്ലാ കലക്ടര്‍ കണ്ടെത്തിയതായാണ് സൂചന. ഇന്നലെ വൈകിട്ടോടെയാണ് കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഒരാളുടെ പേരില്‍ തന്നെ ഒന്നിലധികം വോട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് കമ്മീഷന്‍ നീക്കം. ഒന്നിലധികം ഉള്ള വോട്ടുകള്‍ മരവിപ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഉത്തരവിടും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കും. 66 മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല കമ്മീഷന് കൈമാറിയത്. 69 മണ്ഡലങ്ങളിലെ ഇരട്ട വോട്ടര്‍മാരുടെ പട്ടിക കൂടി ഇന്ന് കൈമാറുമെന്നും ചെന്നിത്തല അറിയിച്ചിരുന്നു.





ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.