ഉഗാണ്ടയില്‍ പ്രതീക്ഷയുടെ കിരണമായി സി.എം.ഐ സഭാംഗങ്ങള്‍

ഉഗാണ്ടയില്‍ പ്രതീക്ഷയുടെ കിരണമായി സി.എം.ഐ സഭാംഗങ്ങള്‍

കംപാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ പ്രതീക്ഷയുടെ കിരണമായി വിവിധ കത്തോലിക്ക സഭാവിഭാഗങ്ങളുടെ മിഷന്‍ പ്രവര്‍ത്തനം. അതില്‍ മലയാളി വൈദികരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ ഉഗാണ്ടയിലെ ക്രൈസ്തവ ജനതയ്ക്ക് പ്രചോദനവും കേരളീയ ക്രൈസ്തവര്‍ക്ക്  അഭിമാനവുമാണ്.
ക്ലാരിഷ്യന്‍, വിന്‍സെന്‍ഷ്യന്‍, കമീലിയന്‍, എം.എസ്.എഫ്.എസ്. സഭാവിഭാഗങ്ങളാണ് കത്തോലിക്ക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇവരിലൂടെ ഒട്ടനവധി ഉഗാണ്ട സ്വദേശികള്‍ കത്തോലിക്ക വിശ്വാസത്തിലും പൗരോഹിത്വത്തിലും വളര്‍ന്നുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സി.എം.ഐ സഭാംഗങ്ങളുടെ വരവ് ഉഗാണ്ടയ്ക്ക് പുതുപ്രതീക്ഷ നല്‍കുന്നതാണ്.



സി.എം.ഐ ഭോപ്പാല്‍ പ്രൊവിന്‍സിന്റെ കീഴിലുള്ള ഉഗാണ്ടയിലെ ലൂവീരോ രൂപതയില്‍ ഒന്നര വര്‍ഷമായി നടത്തിവരുന്ന വികസന പ്രവര്‍ത്തങ്ങളുടെ പരിസമാപ്തിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 21 ന് കണ്ടത്. ലൂവീരോ രൂപതയിലെ കന്യാണ്ട എന്ന സ്ഥലത്ത് ബിഷപ്പ് ഡോക്ടര്‍ പോള്‍ സെമെഗോരേറെ പ്രദേശവാസികള്‍ക്കു പള്ളിയും മറ്റു സൗകര്യങ്ങളും നിര്‍മിച്ച് അതിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു നല്‍കി.
ഫാദര്‍ ഷാജു കൊള്ളന്നൂര്‍, ഫാദര്‍ സ്റ്റെനിന്‍ പുത്തൂരാന്‍, ഫാദര്‍ ഡിബിന്‍ തെക്കെയില്‍ എന്നിവരാണ് ഇവിടെ സി.എം.ഐ സഭാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.